കൊച്ചി: പ്രവർത്തന കാര്യക്ഷമത നേടാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് അഞ്ച് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. 19 മുതൽ 23 വരെ കളമശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. താത്പര്യമുള്ളവർ www.kied.Info/ ൽ ഓൺലൈനായി 15ന് മുൻപ് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 0484 2532890, 2550322, 7012376994.