മട്ടാഞ്ചേരി: ഓളം വാട്ട്സാപ്പ് കൂട്ടായ്മ ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷന്റെ സഹകരണത്തോടെ പള്ളുരുത്തി കൊത്തലംഗോ അഗതി മന്ദിരത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. നിർമാതാവ് എൻ.എം. ബാദുഷ ഉദ്ഘാടനം ചെയ്തു.

ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു. തമ്പി സുബ്രഹ്മണ്യം,കെ.ബി. സലാം, എം.എം സലീം, ബെയ്സിൽ ഡിക്കോത്ത,താരാ നായർ ,ശിവാനി കൃഷ്ണകുമാർ ,കെ.എം നൈനാൻ, ധന്യ റോയി, ബ്രദർ ബിനോയ്, അസീസ് ഇസ്ഹാക്ക് സേഠ്, അഞ്ജലീന ജോസഫ്, കെ.ആർ രജീഷ്, കെ.ബി ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.