കൊച്ചി: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മീൻപിടുത്ത രീതി മത്സ്യത്തൊഴിലാളികളെ പരിശീലിപ്പിക്കണമെന്ന് ജനതാ മത്സ്യത്തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) പ്രവർത്തകയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ.ടി. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ചേ‌ർന്ന യോഗം ആർ.ജെ.ഡി. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. സോഹൻ മുഖ്യപ്രഭാഷണം നടത്തി.