പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള കരിയർ സ്പാർക് പദ്ധതിയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി. ബിന്ദു. പ്രമോദ് മാല്യങ്കര എന്നിവർ സംസാരിച്ചു. കരിയർ ഗുരു ഡോ. പി.ആർ. വെങ്കിട്ടരാമൻ കരിയർഗൈഡൻസ് ക്ളാസെടുത്തു.