കൊച്ചി: നവകേരള സദസിന്റെ പ്രചാരണർത്ഥം ഇൻഫൊർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന കലാജാഥ ഇന്ന് ആരംഭിക്കും. 'റോക്‌സ് ഓൺ റോഡ് ' കലാജാഥ അങ്കമാലി മണ്ഡലത്തിൽ നിന്നാണ് ആരംഭിക്കുന്നത്.വൈകിട്ട് അഞ്ചിന് അങ്കമാലി കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിന് മുന്നിൽ കലാപ്രകടനം അരങ്ങേറും. വൈകിട്ട് ഏഴിന് ആലുവ അത്താണി ജംഗ്ഷനിലെത്തും.
ഡിസംബർ ആറിന് നോർത്ത് പറവൂരിൽ ആരംഭിക്കും. 11.30ന് പറവൂർ പഴയ മുനിസിപ്പൽ പാർക്ക്, വൈകിട്ട് മൂന്നിന് വൈപ്പിൻ ബസ് സ്റ്റാൻഡ്, വൈകിട്ട് അഞ്ചിന് കൊച്ചി ബി.ഒ.ടി പാലം, വൈകിട്ട് ഏഴിന് സൗത്ത് കളമശേരി എന്നിവിടങ്ങളിലെത്തും.
ഏഴിന് രാവിലെ 11.30ന് എറണാകുളം വഞ്ചി സ്‌ക്വയറിൽ ആരംഭിക്കും. വൈകിട്ട് മൂന്നിന് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷൻ, അഞ്ചിന് തൃക്കാക്കര ഓപ്പൺ സ്റ്റേഡിയം, ഏഴിന് കോലഞ്ചേരി ടൗൺ എന്നിവിടങ്ങളിലെത്തും.
എട്ടിന് രാവിലെ 11.30ന് പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് പര്യടനം ആരംഭിക്കും. ഉച്ചയ്ക്ക് 2.30ന് പെരുമ്പാവൂർ മുനിസിപ്പൽ പാർക്ക്, വൈകിട്ട് 4.30ന് മൂവാറ്റുപുഴ കച്ചേരിത്താഴം, 6.30ന് കോതമംഗലം ടൗൺ എന്നിവിടങ്ങളിൽ പര്യടനം നടത്തും.