പറവൂർ: പറവൂർ നഗരസഭയുടെ സ്റ്റേഡിയം നവീകരണത്തിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ക്രിക്കറ്റിനും ഫുട്ബാളിനും ഒരുപോലെ പ്രാധാന്യം ലഭിക്കുന്ന രീതിയിലാണ് സ്റ്റേഡിയം നവീകരിക്കുന്നത്. ആദ്യഘട്ടമായി നഗരസഭ ചെയർപേഴ്സൺ ബീന ശശിധരന്റെ അദ്ധ്യക്ഷതയിൽ എട്ട് സ്പോർട്സ് ക്ളബ് പ്രതിനിധികളുമായി ചർച്ച നടത്തി. ഡ്രസിംഗ് റൂ, ടോയ്ലറ്റ്, സ്നാക്സ് പാർലർ, പാർക്കിംഗ് ഏരിയ, പ്രാക്ടീസ് സെക്ഷൻ എന്നിവ നിർമ്മിക്കും. ഗ്രൗണ്ടിൽ വെള്ളക്കെട്ട് ഇല്ലാത്ത രീതി നാല് ഭാഗത്തും കാനകൾ കെട്ടും. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം ഈ തുക എം.എൽ.എ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.