masters

കൊച്ചി: എറണാകുളം വൈ.എം.സി.എ സൗത്ത് ബ്രാഞ്ചിന്റെയും ക്ലോഡി ടേബിൾ ടെന്നീസ് ചാംപ് മേക്കേഴ്‌സിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ മാസ്റ്റേഴ്‌സ് ഓപ്പൺ ടേബിൾ ടെന്നീസ് ടൂർണമെന്റിൽ പുരുഷവിഭാഗത്തിൽ ( 30 വയസ്) അഹലാത് അജയ് ഒന്നാം സ്ഥാനവും വിനീത് ടി. പിള്ള രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

50 വയസിന് മുകളിലുള്ള പുരുഷന്മാരിൽ ആർ. രാജേഷ് ഒന്നാം സ്ഥാനവും ആർ. ബാലകൃഷ്ണൻ രണ്ടാം സ്ഥാനവും സ്വന്തമാക്കി. മാസ്റ്റർ വിമൺ കാറ്റഗറിയിൽ അൻസാ മേരി ജോർജിനാണ് ഒന്നാം സ്ഥാനം. ഷോൺ ജെഫ് ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. മാത്തൻ വർഗീസ്, അഡ്വ. കെ.എക്‌സ്. സേവ്യർ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.