കൊച്ചി: സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയോടനുബന്ധിച്ച് സംഘടിപ്പിച്ച വൊക്കേഷണൽ എക്സ്പോയിൽ പുല്ലേപ്പടി ദാറുൽ ഉലൂം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മോസ്റ്റ് കരിക്കുലം വിഭാഗം വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. വിജയികളെ ടി.ജെ. വിനോദ് എം.എൽ.എ അനുമോദിച്ചു. മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അദ്ധ്യക്ഷ വഹിച്ചു. ടി.പി.എം. ഇബ്രാഹിം ഖാൻ, നാസർ ലത്തീഫ്, അഹമ്മദ് താഹിർ സേട്ട് , ജബ്ബാർ പുന്നക്കാടൻ, സൽമാൻ ബാബു, രജനി കെ. നായർ, പി.എച്ച്. ഷാഹിന, എസ്. ലാജിദ്, പി.കെ. നഫീസത്ത് , ടി.യു. സാദത്ത്, എൻ.എ. അനസ്, സിജിമോൾ ജേക്കബ് എന്നിവർ സംസാരിച്ചു.