jinesh
ജിനേഷ്

വൈപ്പിൻ: ചെറായി ബീച്ചിൽനിന്ന് വീട്ടിലേക്ക് നടന്ന് പോകവേ കായലിൽ വീണ് യുവാവ് മരിച്ചു. ചെറായി ഡിസ്‌പെൻസറി പടിഞ്ഞാറ് വെമ്പിള്ളി ജിനന്റെ മകൻ ജിനേഷാണ് (45) മരിച്ചത്. മുനമ്പം പെട്രോൾ പമ്പിലെ ജീവനക്കാരനാണ്.
ഞായാറാഴ്ച രാത്രി പത്തോടെ ചെറായി ബീച്ച് പാലത്തിന് സമീപമാണ് സംഭവം. ഇന്നലെ രാവിലെ കായലിൽനിന്ന് മൃതദേഹം കണ്ടെടുത്തു. അമ്മ: വാസന്തി. ഭാര്യ: നീതു. മകൾ: നയനിക.