കൊച്ചി: വൈ.എം.സി.എ എറണാകുളം പ്രൊജക്ട് സെന്ററിൽ ക്രിസ്മസ് ആഘോഷം 'പോകാം പുൽക്കൂട്ടിലേക്ക് ' സംഘടിപ്പിച്ചു. തോപ്പിൽ സെന്റ് ക്വീൻസ് കത്തോലിക്കാ പള്ളി വികാരി ഫാ. സൈമൺ പല്ലുപെട്ട ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷോൺ ജെഫ് ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു.
എക്‌സിക്യുട്ടിവ് കമ്മറ്റി ചെയർമാൻ സന്തോഷ് തോമസ് കാനാടൻ, ഡയറക്ട് ബേർഡ് അംഗം മാത്യു മുണ്ടാട്ട്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കുരുവിള മാത്യൂസ്, ജനറൽ സെക്രട്ടറി ആന്റോ ജോസഫ്, സെക്രട്ടറി പീറ്റർ കുര്യൻ എന്നിവർ സംസാരിച്ചു.