kuzhi
മണ്ണൂർ പോഞ്ഞാശേരി റോഡിലെ കുഴികൾ

കോലഞ്ചേരി: എണ്ണിയാൽ തീരാത്ത കുഴികൾ, മണ്ണൂർ പോഞ്ഞാശേരി റോഡിലാകെ അപകട കുഴികൾ. മണ്ണൂർ പോഞ്ഞാശേരി റോഡിലെ വിവിധ ഭാഗങ്ങളിലുണ്ടായ കുഴികൾ മൂടാത്തത് ഇരു ചക്രവാഹന അപകടങ്ങൾ പതിവാകുന്നതായി പരാതി. മഴക്കാലത്തുണ്ടായ കുഴികളാണ് ഓരോ ദിവസം ചെല്ലുന്തോറും വലുതായി വരുന്നത്. നാട്ടുകാർ പൊതുമരാമത്ത് വിഭാഗം പരാതി സെല്ലിൽ വിളിച്ച് പരാതി നല്കിയെങ്കിലും നടപടിയായിട്ടില്ല. പോഞ്ഞാശേരി മുതൽ വെങ്ങോല വരെ റോഡ് ഏറെക്കുറെ പൂർണ്ണമായി തകർന്ന നിലയിലാണ്. മറ്റിടങ്ങളിൽ റോഡിൽ ഒറ്റപെട്ട് കാണുന്ന കുഴികളാണ് അപകടകരമായി നില്ക്കുന്നത്. ആധുനീക നിലവാരത്തിൽ ടാർ ചെയ്ത റോഡായതിനാൽ കുഴികൾ അറിയാതെ എത്തുന്ന ഇരുചക്ര വാഹന യാത്രകരാണ് അപകടത്തിൽ പെടുന്നത്. കുഴി കണ്ട് വാഹനം പെട്ടെന്ന് വെട്ടിച്ച് മാറ്റുന്നതോടെ പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇടിച്ചും മഴയിൽ കുഴികളുടെ ആഴം കൂടിയതോടെ വെള്ളം കെട്ടികിടക്കുന്നതിനാൽ കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങളും മേഖലയിൽ പതിവാണ്.

മഴ മാറി നില്ക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി കുഴി അടച്ച് യാത്ര സുഗമമാക്കണം.

നാട്ടുകാർ