തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മണ്ഡലം നവകേരള സദസിന്റെ പ്രചാരണ ബോർഡുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. വൈക്കം റോഡിൽ തൃപ്പൂണിത്തുറയ്ക്കും പുതിയകാവിനുമിടയിൽ വിവിധ സംഘടനകളും സംഘാടകസമിതിയും സ്ഥാപിച്ച 50 ൽ പരം ബോർഡുകളാണ് നശിപ്പിച്ചത്. റോഡരികിൽ സ്ഥാപിച്ചിരുന്ന ബോർഡുകളിൽ പലതും അഴിച്ചു മാറ്റുകയും മറിച്ചിടുകയും വലിച്ചെറിയും ചെയ്തിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
സി.പി.എം തൃപ്പൂണിത്തറ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു
നവകേരള സദസിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിൽ സി.പി.എം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംഘാടക സമിതിയും സി.പി.എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി പി. വാസുദേവനും പോലീസിൽ പരാതി നൽകി.