മൂവാറ്റുപുഴ: ദേശീയ കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന് തുടക്കമായി. നഗരസഭ ചെയർമാൻ പി.പി. എൽദോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഡോ. എസ്. അജിത്കുമാർ, ഡോ. കൃഷ്ണദാസ്. പി, ഡോ. രാജേഷ് പി.ബി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ അമൽദേവ്, ശ്രീജ, അറ്റെൻഡൻഡ് ജിജിമോൻ എന്നിവർ സംബന്ധിച്ചു. 18 നകം നഗരസഭയുടെ പരിധിയിലുള്ള മുഴുവൻ കർഷകരുടെ ഉരുക്കളെയും കുത്തിവയ്പിന് വിധേയമാക്കി പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.