ചോറ്റാനിക്കര: മുളന്തുരുത്തി പ്രീമിയം ലീഗിൽ പങ്കെടുക്കുന്ന വോയിസ് ഓഫ് പാലസ് ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് പുറത്തിറക്കി. ജേഴ്സി വിതരണം പഞ്ചായത്ത് അംഗം ഇന്ദിര ധർമ്മരാജൻ നിർവഹിച്ചു. ടീം മാനേജർ ജോജോ പി. സ്കറിയ, കെ.കെ. രാജേഷ്, സെൽവരാജ് തുടങ്ങിയവർ സംസാരിച്ചു.