മൂവാറ്റുപുഴ: അന്താരാഷ്‌ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും മാറാടി ഗ്രാമപഞ്ചായത്തും സംയുക്തമായി നിയമ ബോധവത്കരണ പരിപാടി നടത്തി. മാറാടി ബഡ്സ് സ്കൂളിൽ നടന്ന പരിപാടി മൂവാറ്റുപുഴ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും പോക്സോ പ്രത്യേക കോടതി ജില്ലാ ജഡ്ജിയുമായ അനീഷ്‌കുമാർ പി.വി ഉദ്ഘാടനം ചെയ്തു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജോസ് അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനി ഷൈമോൻ എന്നിവർ സംസാരിച്ചു.

പോക്സോ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് മൂവാറ്റുപുഴ മീഡിയേഷൻ സബ് സെന്റർ അക്രെഡിറ്റഡ് മീഡിയേറ്റർ അഡ്വ. ജോണി മെതിപ്പാറ നയിച്ചു. മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ് സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.