തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് പൂത്തോട്ട ഒമ്പതാംവാർഡിൽ നിർമ്മിക്കുന്ന എം.സി.എഫ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷയായി. വി.ഇ.ഒ സൗമ്യ ശശിധരൻ പദ്ധതി വിശദീകരിച്ചു.
വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സുധാ നാരായണൻ, ടി.കെ. ജയചന്ദ്രൻ, പഞ്ചായത്ത് അംഗം എ.എസ്. കുസുമൻ, സെക്രട്ടറി കെ.എച്ച്. ഷാജി, അസി. സെക്രട്ടറി എസ്. സിന്ധു, ആരതി സദു, ശീതള, ജിസ്മി എന്നിവർ പങ്കെടുത്തു.