
കൊച്ചി: പൊലീസ് സേനയെക്കാൾ അംഗബലമുളള സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകണമെന്ന് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രെെവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി സംഘടിപ്പിച്ച സ്വകാര്യ സെക്യൂരിറ്റി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് മേജർ രവി, ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ റജി മാത്യു, രക്ഷാധികാരി ശിവൻകുഞ്ഞ് എന്നിവർ പങ്കെടുത്തു.