
കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ചട്ടമ്പിസ്വാമിയുടെ അനുസ്മരണാർത്ഥം മഹാഗുരുവർഷം 2024 സംഘടിപ്പിച്ചു. ഡോ.എ.എം. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗിരീഷ് പന്മന, എം. കെ. സതീശൻ, കെ. പി. പ്രമോദ് എന്നിവർ സംസാരിച്ചു.
പുസ്തകോത്സവ ത്തിന്റെ നാലാം ദിവസം 'സ്ത്രീ ശാക്തീകരണം സാംസ്കാരിക സാമൂഹിക മേഖലകളിൽ' എന്ന വിഷയത്തിലെ ചർച്ചയിൽ പ്രൊഫ. വി. സുജാത, മുൻ മേയർ സൗമിനി ജയിൻ, പദ്മജ എസ്. മേനോൻ, പ്രൊഫ. ആശാ നജീബ് എന്നിവർ സംസാരിച്ചു. നോവലിസ്റ്റ് കോവിലന്റെ നൂറാം ജന്മദിനാഘോഷം ചടങ്ങിൽ കെ. മുരളീധരൻ, പി. പ്രകാശ്, ഇ.കെ. സതീഷ് ബാബു എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ 10ന് കോളേജ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ ചർച്ച നടക്കും.