u
കട്ടവിരിച്ച് നവീകരിച്ച കൊള്ളിക്കൽ - തേക്കാമല റോഡ് അനൂപ് ജേക്കബ്എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പിറവം: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കട്ടവിരിച്ച് നവീകരിച്ച കൊള്ളിക്കൽ - തേക്കാമല റോഡ് അനൂപ് ജേക്കബ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി സലിം, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, കൗൺസിലർ ജോജിമോൻ ചാരുപ്ലാവിൽ, പി.ഗിരീഷ് കുമാർ, ഡോ. അജേഷ് മനോഹർ, ബാബു പാറയിൽ, അന്നമ്മ ഡോമി, ജിൻസി രാജു തുടങ്ങിയവർ പങ്കെടുത്തു.