വൈപ്പിൻ: ഫോർട്ടുകൊച്ചിയിൽനിന്ന് വൈപ്പിനിലേക്ക് വരികയായിരുന്ന റോ റോ ജങ്കാറിൽനിന്ന് കായലിൽ ചാടിയ യാത്രക്കാരനെ പൊലീസും ജീവനക്കാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം.

പനയപ്പിള്ളി സ്വദേശിയായ പതിനേഴുകാരനാണ് കായലിൽ ചാടിയത്. ആ സമയം ജങ്കാറിൽ ഉണ്ടായിരുന്ന പൊലീസും ജീവനക്കാരും ചേർന്ന് ലൈഫ്‌ബോയ എറിഞ്ഞുകൊടുത്തപ്പോൾ ഇയാൾ അതിൽപ്പിടിച്ചുകിടന്നു. തുടർന്ന് ജങ്കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.