കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം 'കൂടെ-2023' സംഘടിപ്പിച്ചു. കൗമാര ആരോഗ്യ സൗഹൃദ വിഭാഗം, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സിനിമാ താരം ബിബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ആർ.സി.എച്ച് ഓഫീസർ ഡോ. കെ.എൻ. സതീഷ് അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. ഷാഹിർ ഷാ, ടി.ജെ. വിനോദ് എം.എൽ.എ എന്നിവർ സംസാരിച്ചു. തുടർന്ന് എറണാകുളം ചിൽഡ്രൻസ് പാർക്കിൽ കുട്ടികൾക്കായി സൗജന്യ ഉല്ലാസയാത്ര സംഘടിപ്പിച്ചു.