ആലുവ: പെരിയാറിൽവീണ 16കാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആലുവ കടത്തുകടവിലാണ് സംഭവം. കരയിൽനിന്ന് 25 അടി അകലെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. കടത്തുകടവിലുണ്ടായിരുന്നവർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സെത്തി പെൺകുട്ടിയെ രക്ഷിച്ച് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയെ തിരക്കി നടക്കുകയായിരുന്ന അമ്മയും സഹോദരനും വിവരമറിഞ്ഞ് ആശുപത്രിയിലെത്തി. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.