rescue

പറവൂർ: വീടിനുള്ളിൽ കുടുങ്ങിപ്പോയ രണ്ടുവയസുകാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചേന്ദമംഗലം കവലയ്ക്ക് സമീപം കാണിയാംപറമ്പിൽ കെ.എ. റിബിന്റെ മകൻ സെറാ‌‌‌റാണ് വീട്ടിൽ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. വീട്ടുകാർ പുറത്തുനിന്ന സമയത്ത് കുട്ടി വീടിന്റെ മുൻവാതിൽ അടച്ചശേഷം താഴത്തെ കുറ്റിയിടുകയായിരുന്നു. വീട്ടുകാർ പലശ്രമങ്ങളും നടത്തിയെങ്കിലും കുട്ടിക്ക് വാതിൽ തുറക്കാനായില്ല. തുടർന്ന് ഫയർഫോഴ്സിന്റെ സഹായംതേടി. ഇവരെത്തി വാതിൽ പൊളിച്ച് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.