മരട്: മാങ്കായിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിടം നിർമ്മിക്കുന്നതിന് ആസ്തിവികസന ഫണ്ടിൽനിന്ന് 73.90 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി കെ. ബാബു എം.എൽ.എ അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം അനുവദിച്ച 61ലക്ഷംരൂപ തികയാതെ വന്നതോടെ അധികമായി 73.90 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ടെൻഡർ നടപടി പൂർത്തിയാക്കി ഉടനെ നിർമാണം ആരംഭിക്കും.