eye
സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാസംഘം, യൂണിയൻ വനിതാസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഗിരിധർ ഐ ഇൻസ്റ്റിറ്റ്യട്ടിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി ആമുഖപ്രസംഗം നടത്തി.

വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടറി കെ.പി. കൃഷ്ണകുമാരി, യൂണിയൻ വനിതാസംഘം സെക്രട്ടറി ഷിജ ഷെമൂർ, വി.വി സഭ ട്രഷറർ ബെൻസീർ കെ.രാജ്, ഡോ.വൃന്ദ, ഡോ. അനഘ, കണ്ണദാസ് തടിക്കൽ, കെ.ആർ. വിനീഷ്, കെ.പി. സന്തോഷ്, ടി.എസ്. പ്രസാദ്, പ്രീതി രതീഷ്, ലില്ലി സന്തോഷ്, ലൈസ വിജയൻ, ജിന്ദ സുരേഷ് എന്നിവർ പ്രസംഗിച്ചു.