കോലഞ്ചേരി: കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിനായി കമ്പ്യൂട്ടർ ലാബ് തുറന്നു. സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ഡോ. വിജു ജേക്കബ്, ജോയിന്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ് എന്നിവർ ചേർന്ന് ഉദ്ഘാ‌ടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.കെ. മനോജ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ മായ ആർ. കൃഷ്ണൻ, ജീമോൻ കടയിരുപ്പ്, കെ.ആർ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സിന്തൈറ്റ് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് ലാബ് നിർമ്മിച്ചത്.