കിഴക്കമ്പലം: പട്ടിമറ്റം നീലിമലയിലെ കാത്തിരിപ്പ് കേന്ദ്രം കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം അദ്ധ്യക്ഷനായി. വണ്ടർലാ പാർക്ക് ഹെഡ് എം.എ. രവികുമാർ മുഖ്യാതിഥിയായി. ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ, മുൻ പഞ്ചായത്ത് അംഗം ശ്യാമള സുരേഷ്, പട്ടിമറ്റം ഫയർ ഓഫീസർ എൻ.എച്ച്. അസൈനാർ, വണ്ടർലാ മാനേജർ മുഹമ്മദ് കുഞ്ഞ്, സി.കെ. അയ്യപ്പൻകുട്ടി, വി.പി. മുഹമ്മദ്, കെ.എം. വീരാക്കുട്ടി, കെ.എം. സാബു, ടി.വി. പരീത്, എം.എച്ച്. ഹനീഫ എന്നിവർ സംസാരിച്ചു. വണ്ടർല സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചത്.