mla
വ്യാപാരി വ്യവസായി സമിതി കോലഞ്ചേരിയിൽ സ്ഥാപിച്ച നൂറര അടി നീളമുള്ള ബാനർ പ്രകാശനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കുന്നു.

കോലഞ്ചേരി: കുന്നത്തുനാട്ടിലെ നവകേരള സദസിന്റെ പ്രചാരണാർത്ഥം വ്യാപാരി വ്യവസായി സമിതി കോലഞ്ചേരിയിൽ നൂറ് അടി നീളമുള്ള ബാനർ സ്ഥാപിച്ചു. പ്രകാശനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു.

എം.എം. തങ്കച്ചൻ, പോൾ വെട്ടിക്കാടൻ, പി.പി. കുര്യാച്ചൻ, അബ്ദുൾ ലൈസ് ആശാൻ, കെ.കെ. ഏലിയാസ്, എൻ.വി. കൃഷ്ണൻകുട്ടി, സംഗീത ഷൈൻ, ജിമ്‌സി മേരി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.