വൈപ്പിൻ: ചെറായി കൂവപ്പറമ്പിൽ ഗുരുദേവതീർത്ഥം ക്ഷേത്രത്തിൽ അഞ്ചാമത് പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ വൈദികാചാര്യൻ എം.വി. പ്രജിത്തിന്റെ കാർമ്മികത്വത്തിൽ നടന്നു. പ്രതിഷ്ഠാ വാർഷികസമ്മേളനം ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മോഹൻഗുരു പെരുമ്പാവൂർ അദ്ധ്യക്ഷത വഹിച്ചു.
സ്വാമിനി ത്യാഗീശ്വരി അമ്മ, സ്വാമിനി വിഷ്ണുപ്രിയ, എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി കെ.കെ. രത്‌നൻ, സുനിൽ മാളിയേക്കൽ, ഷീല പാലിശേരി എന്നിവർ പ്രസംഗിച്ചു.
ക്ഷേത്രാചാര്യൻ വേണു ആചാരി, വൈദികാചാര്യൻ പ്രജിത്ത് എന്നിവരെ ആദരിച്ചു. രക്ഷാധികാരി അമ്മിണി നടേശൻ, പ്രീത ഗിരികുമാർ, പ്രൈജുകുമാർ എന്നിവർ നേതൃത്വം നൽകി.