കൊച്ചി: പുകയില ഉത്പന്നങ്ങളുടെ വിപണനം വർദ്ധിപ്പിക്കാൻ കമ്പനികൾ ഗൂഢമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നതായി ടുബാക്കോ എൻഫോഴ്‌സ്‌മെന്റ് ആൻഡ് റിപ്പോർട്ടിംഗ് മൂവ്‌മെന്റിന്റെ (ടി.ഇ.ആർ.എം) പഠനറിപ്പോർട്ട്.
വീഡിയോ ഗെയിമുകൾ ഉൾപ്പടെ വികസിപ്പിച്ചാണ് വിവിധ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത്. ആഗോളതലത്തിൽ പുകവലിയുടെയും പുകയില ഉത്പന്ന വിനിയോഗത്തിന്റെയും നിരക്ക് കുത്തനെ കുറയുന്ന ആരോഗ്യകരമായ സാഹചര്യം അട്ടിമറിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നതെന്ന് റിസർച്ച് വൈസ് പ്രസിഡന്റ് നന്ദിത മുരുകുട്‌ല പറഞ്ഞു. ഡിജിറ്റൽ നവമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിൽ ഉൾപ്പെടെ എല്ലാവിധ പുകയില പരസ്യങ്ങളും നിരീക്ഷിക്കണമെന്ന് സർക്കാരുകളോട് റിപ്പോർട്ട് ശുപാർശ ചെയ്തു.