ചോറ്റാനിക്കര: എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് ഫാർമേഴ്സ് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല മണ്ണ് ദിനാഘോഷ പരിപാടി അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സോയിൽ ഹെൽത്ത് കാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് വിതരണം ചെയ്തു. എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ 14 കർഷകരുടെ ഭൂമിയിൽനിന്ന് മണ്ണ് ശേഖരിച്ചായിരുന്നു പരിശോധന.
വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി മാധവൻ നിർവഹിച്ചു. കർഷകൻ ജോയി വർഗീസിനെ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ ബി.എസ്. അനുരാധ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഡോ. പി. സുരേഷ‌്കുമാർ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി പീറ്റർ പച്ചക്കറി വിത്ത് വിതരണം ചെയ്തു.