t
മരട് നഗരസഭ ചെയർമാന്റെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ ജല അതോറിറ്റി എറണാകുളം ചീഫ് എൻജിനിയർ പി.കെ. സലിമിനെ ഉപരോധിക്കുന്നു

മരട്: നഗരസഭാ പരിധിയിൽ തുടർച്ചയായി കുടിവെള്ളക്ഷാമം അനുഭവപ്പെട്ടതോടെ ചെയർമാന്റെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ ജല അതോറിറ്റി എറണാകുളം ചീഫ് എൻജിനിയർ പി.കെ. സലിമിനെ ഉപരോധിച്ചു. പാഴൂർ പമ്പ്ഹൗസിലെ മൂന്ന് മോട്ടോറുകളിൾ ഒരെണ്ണം റിസർവായി മാറ്റിയതിനെ തുടർന്നാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. ഇതുമൂലം മൂന്ന് മോട്ടറുകളിൽ 100 എം.എൽ.ഡി വെള്ളം കിട്ടിയിരുന്നത് 35 എം.എൽ.ഡി ആയി കുറഞ്ഞു.

മൂന്ന് മോട്ടറുകളും പ്രവർത്തിപ്പിച്ച് കുടിവെള്ള വിതരണം പഴയ രീതിയിൽ ആക്കാമെന്ന ഉറപ്പ് രേഖാമൂലം നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. പുതിയ മോട്ടോർ ജനുവരി പകുതിയോടെ സ്ഥാപിക്കുമെന്നും 31വരെ സ്റ്റാൻഡ്ബൈആയ മോട്ടോർകൂടി പ്രവർത്തിപ്പിച്ച് ജലവിതരണം നടത്തുന്നതോടെ മരട്, കുമ്പളം, പശ്ചിമകൊച്ചി, ചെല്ലാനം, കൊച്ചിൻ കോർപ്പറേഷനിലെ ചില ഡിവിഷനുകളിലും താത്കാലികമായി കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും.

നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിലിന്റെ നേതൃത്വത്തിൽ സ്റ്റാൻഡിംഗക കമ്മിറ്റി ചെയർമാൻമാരായ ശോഭാ ചന്ദ്രൻ, മിനി ഷാജി, കൗൺസിലർമാരായ ജയ ജോസഫ്, ബെൻഷാദ് നടുവിലവീട്, മോളി ഡെന്നി എന്നിവർ പങ്കെടുത്തു.