shipayard

കൊച്ചി: ജില്ലയിലെ ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപ നൽകും. പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാന്റെ കീഴിൽ നിക്ഷയ് മിത്ര പദവി ലഭിച്ച കൊച്ചി കപ്പൽശാല സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി 500 രോഗികൾക്ക് ആറു മാസത്തേക്ക് പോഷകാഹാരം നൽകൽ, ബോധവത്കരണ പരിപാടികൾ എന്നിവയ്ക്കാണ് തുക വിനിയോഗിക്കുക. കളക്ടർ എൻ.എസ്.കെ ഉമേഷിന്റെയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീനയുടേയും സാന്നിദ്ധ്യത്തിൽ കപ്പൽശാല സി.എസ്.ആർ വിഭാഗം മേധാവി പി.എൻ സമ്പത്ത് കുമാർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. രോഹിണിക്ക് ധാരണാപത്രം കൈമാറി.