ആലങ്ങാട്: സമ്പൂർണനികുതി സമാഹരണത്തിന്റെ ഭാഗമായി 6, 7, 9, 10 തീയതികളിൽ ആലങ്ങാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽവച്ച് നികുതിപിരിവ് ക്യാമ്പുകൾ നടത്തും. 6ന് കുടുംബാരോഗ്യകേന്ദ്രം, കരിങ്ങാംതുരുത്ത്, 7ന് ആലങ്ങാട് കോഓപ്പറേറ്റീവ് ബാങ്ക്, മാളികംപീടിക, 9ന് ധന്യ ഓഡിറ്റോറിയം, പാനായിക്കുളം, 10ന് കൃഷിഭവൻ, തിരുവാല്ലൂർ. 9,10 തീയതികളിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കും.