ആലങ്ങാട്: ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദർശന തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളും 7 മുതൽ 11 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

7ന് വൈകിട്ട് 5.30ന് പൂവൻകുല സമർപ്പണം, 6ന് കുർബാന, തുടർന്ന് കൊടിയേറ്റം, രാത്രി 8ന് നാടകം. 8ന്രാവിലെ 6.30ന് പ്രദക്ഷിണം, വൈകിട്ട് 5ന് നടക്കുന്ന അനുമോദനസമ്മേളനം ഫാ. ജോസ് പുതിയേടത്ത് ഉദ്ഘാടനം ചെയ്യും, 7.30ന് കലാസന്ധ്യ.

വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാൾ ദിവസമായ 9ന് രാവിലെ 6.30ന് കുർബാന, തുടർന്ന് അമ്പുപ്രദക്ഷിണം, വൈകിട്ട് 5ന് തിരുമുടി എടുക്കലും എഴുന്നള്ളിപ്പും, തുടർന്നു പ്രദക്ഷിണം. 10നു രാവിലെ 5.30നു കുർബാന, വൈകിട്ടു 4നു തിരുനാൾ കുർബാന, തുടർന്ന് പ്രദക്ഷിണം, രാത്രി 7നു മെഗാഷോ, തുടർന്നു തിരുമുടി, രൂപം എന്നിവ എടുത്തുവയ്ക്കൽ, രാത്രി കൊടിയിറക്കം. സമാപനദിവസമായ 11ന് രാവിലെ 6.30 നു പാട്ടുകുർബാന.

മാതാവിന്റെ തിരുമുടി വണങ്ങുന്നതിന് 9ന് രാവിലെമുതൽ 10ന് വൈകിട്ടുവരെ സൗകര്യം ഉണ്ടായിരിക്കുമെന്ന് സെന്റ് മേരീസ് പള്ളി വികാരി ഫാ.പോൾ ചുള്ളി, കൺവീനർ ബാബു പുറക്കാടൻ, ജോയിന്റ് കൺവീനർ കെ.വി. പോൾ എന്നിവർ അറിയിച്ചു.