unni
കടമക്കുടി പഞ്ചായത്തിൽ 'തിരികെ സ്‌കൂളിൽ' ക്യാമ്പയിൻ സമാപനത്തോടനുബന്ധിച്ച ക്ലാസിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ സംസാരിക്കുന്നു

വരാപ്പുഴ: കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിൽ' ക്യാമ്പയിന് കടമക്കുടി പഞ്ചായത്തിൽ സമാപനം. അവസാന ബാച്ചിന്റെ ക്ലാസ് കോതാട് ജീസസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അസംബ്ലി ഫ്‌ളാഗ് ഓഫ് ചെയ്‌തു.

സമാപന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. വിപിൻരാജ്, സി.ഡി.എസ് ചെയർപേഴ്‌സൺ സജിലക്ഷ്‌മി, വാർഡ് അംഗം ജെയ്‌നി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

എം.എൽ.എ കുടുംബശ്രീ പഠിതാക്കൾക്കൊപ്പം ക്ലാസിൽ പങ്കെടുത്തു. കലാപരിപാടികളും അരങ്ങേറി.