കാലടി: മലയാറ്റൂർ -നീലീശ്വരം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ഇല്ലിത്തോട് മുളംകുഴി മുതൽ കാപ്പാറ പ്രദേശങ്ങളിൽ 5 ദിവസമായി കുടിവെള്ളമില്ല. വാർഡ് മെമ്പർമാർ വാഹനങ്ങളിൽ വീടുകളിൽ കുടിവെള്ളം എത്തിക്കുകയാണ്. അങ്കമാലി വാട്ടർ അതോറിറ്റിയിലെ ഉദ്യോസ്ഥരെ പൈപ്പ് പൊട്ടിയത് അറിയിച്ചിട്ടും 2 ദിവസം കഴിഞ്ഞാണ് പണി തുടങ്ങിയത്. എന്നാൽ പിന്നീട് വീണ്ടും ആ ഭാഗത്തുതന്നെ പൈപ്പ് പൊട്ടി. നിരവധി കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ വലയുന്നത്. പ്രശ്നം ശാശ്വതമായി പരിഹരിച്ച് ശുദ്ധജലം ലഭ്യമാക്കണമെന്ന് കോൺഗ്രസ്-എസ് അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് നാൽപ്പാടൻ ആവശ്യപ്പെട്ടു.