
ആലങ്ങാട് : കൊങ്ങോർപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വനിതാ ശിശു വികസന വകുപ്പ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവരുടെ നേതൃത്വത്തിൽ ത്രിദിന സ്മാർട്ട് 40 ക്യാമ്പിന് തുടക്കമായി. ജീവിത നൈപുണ്യ വികസനം ലക്ഷ്യമാക്കിയാണ് തിരഞ്ഞെടുത്ത 40 കുട്ടികൾക്ക് 10 മണി മുതൽ വൈകിട്ട് 3:30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ്. ജില്ല പഞ്ചായത്ത് അംഗം അഡ്വ യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു.
സീനിയർ അസിസ്റ്റൻഡ് എ.എസ് ദിലീപ് എ.എസ്. അദ്ധ്യക്ഷത വഹിച്ചു. ഡോ. ഇന്ദു എ, ദിൽനാസ് ,ഷിബിൻ എന്നിവർ ക്ലാസ്സ് നയിക്കും. സ്കൂൾ കൗൺസിലർ ബിൽ ജി തോമസ് സൗഹൃദ ക്ലബ്ബ് കോ-ഓർഡിനേറ്റർ മനോജ് റ്റി.ബെഞ്ചമിൻ എന്നിവർ നേതൃത്വം നൽകി.