sp
പൊലീസുദ്യോഗസ്ഥരെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന പൊലീസ് അസോസിയേഷനുകളുടെ ഹൃദയപൂർവം പരിപാടി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പൊലീസുദ്യോഗസ്ഥരെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന പൊലീസ് അസോസിയേഷനുകളുടെ ഹൃദയപൂർവം പരിപാടിക്ക് ആലുവയിൽ തുടക്കം. ഉദ്യോഗസ്ഥരുടെ ശാരീരിക, മാനസിക, കുടുംബ, ജോലി സംബന്ധമായിട്ടുള്ള പ്രശ്‌നങ്ങളിലേക്കിറങ്ങിച്ചെന്ന് കൗൺസലിംഗുകളുടേയും ചർച്ചകളിലൂടെയും ചികിത്സകളിലൂടെയും പരിഹാരം കാണുകയാണ് ഹൃദയപൂർവത്തിലൂടെ.

വിദഗ്ദ്ധ ഡോക്ടർമാരെയും കൗൺസലിംഗ് രംഗത്തെ പ്രശ്‌സതരെയും ഉൾപ്പെടുത്തിയാണ് കേരളാ പൊലീസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ലാകമ്മിറ്റി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. സിനിമാനടൻ ടിനി ടോം മുഖ്യാതിഥിയായിരുന്നു. കെ.പി.ഒ. എ റൂറൽ ജില്ലാ പ്രസിഡന്റ് ജെ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു.

ഡിവൈ.എസ്.പി എ. പ്രസാദ്, കെ.പി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, കെ.പി.എ റൂറൽ സെക്രട്ടറി ടി.ടി. ജയകുമാർ, സൈക്കോളജിസ്റ്റ് മേരി കുര്യൻ, എം.വി. സനിൽ, ബെന്നി കുര്യാക്കോസ്, ഇ.ആർ. ആത്മൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. എച്ച്. നീരജ് ക്ലാസെടുത്തു.