navakerala
മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണത്തിനായി നിരത്തിലിറക്കിയ എൽ.ഇ.ഡി സ്ക്രീൻ പ്രചാരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മൂവാറ്റുപുഴ നഗരത്തിൽ സംഘാടകസമിതി രക്ഷാധികാരിയും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ 10ന് നടക്കുന്ന നവകേരള സദസിന്റെ പ്രചാരണത്തിനായി എൽ.ഇ.ഡി സ്ക്രീൻ പ്രചാരണ വാഹനങ്ങൾ നിരത്തിലിറക്കി. മണ്ഡലത്തിലെ എല്ലാ പ‌ഞ്ചായത്തുകളിലും വാഹനം എത്തും. എൽ.ഇ.ഡി വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മൂവാറ്റുപുഴ നഗരത്തിൽ സംഘാടകസമിതി രക്ഷാധികാരിയും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. ഷാജി മുഹമ്മദ് ഷാജി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

അഡ്വ. ഷൈൻ ജേക്കബ്, സജി ജോർജ്, ഫെബിൻ പി. മൂസ, രജീഷ് ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. നവകേരള സദസ് മൂവാറ്റുപുഴയിൽ എത്തുന്ന 10 വരെ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വാഹനം പ്രചാരണം നടത്തും.