കൂത്താട്ടുകുളം: കോൺഗ്രസ് പാലക്കുഴ മണ്ഡലം പ്രസിഡന്റായി സാജു വർഗീസ് കൊരങ്ങാലിതടത്തിൽ ചുമതലയേറ്റു. മുൻ പ്രസിഡന്റ് ജെയ്സൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടക്കോട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൽദോസ് വട്ടക്കാവിൽ തുടങ്ങിയവർ സംസാരിച്ചു.