nss-paravur
എൻ.എസ്.എസ് ഹയർസെക്കൻഡറി സംഘടിപ്പിച്ച പ്രഭാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ നിർവഹിക്കുന്നു.

പറവൂർ: ശാരീരിക വൈകല്യമുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നാഷണൽ സർവീസ് സ്കീം ഹയർസെക്കൻഡറി പ്രഭാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ നിർവഹിച്ചു. പറവൂർ ക്ളസ്റ്റിലെ പതിനൊന്ന് സ്കൂളുകളിലെ എൻ.എസ്.എസ് വാളണ്ടിയർമാർ സ്ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ച തുകകൊണ്ട് പതിനഞ്ചുപേർക്ക് വീൽചെയറുകൾ നൽകി. ജില്ലാ പ്രോഗ്രാം കോഓഡിനേറ്റർ ടി.പി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.

സജി നമ്പിയത്ത്. കെ.ജെ. ഷൈൻ, ആനി ക്ളീറ്റസ്, ഇ.എച്ച്. സലീം, സി.എൻ. ജാസ്മിൻ, പി.പി. രേഖ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് അവാർഡ് ജേതാക്കളായ ഡോ. ദീപ ജോർജ്, മീന സന്തോഷ് എന്നിവരെ അനുമോദിച്ചു.