കൊച്ചി: നിധി കമ്പനീസ് അസോസിയേഷൻ (എൻ.സി.എ) എറണാകുളം സോണിന്റെ നേതൃത്വത്തിൽ നിധി നിയമങ്ങൾ, ഇൻകം ടാക്‌സ് ആൻഡ് കമ്പനി നിയമങ്ങൾ, കോമ്പൗണ്ടിംഗ് റൂൾസ്, എം.സി.എ ആൻഡ് ആർ.ഒ.സി ഫയലിംഗ്, അർബിട്രേഷൻ നടപടികൾ എന്നീ വിഷയങ്ങളിൽ പഠന ശിബിരം സംഘടിപ്പിക്കും. ഡിസംബർ 9ന് രാവിലെ 9.30 മുതൽ അങ്കമാലി ഹോട്ടൽ രുഗ്മിണിയിൽ നടക്കുന്ന പഠന ക്ലാസുകളുടെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡേവിസ് എ. പാലത്തിങ്കൽ നിർവഹിക്കും. സോണൽ പ്രിസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ പ്രമുഖ ഫാക്കൽറ്റികൾ ക്ലാസുകൾ നയിക്കും. വിവരങ്ങൾക്ക്: 9847857952 / 994731335.