pukasa
നവകേരള സദസിൻ്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച കലാകാര സംഗമയാത്ര തുറവൂരിൽ ലെത്തിയപ്പോൾ ദേശീയലളിതകലാ അക്കാഡമിയുടെ ചിത്രകലാ അവാർഡ് ജേതാവ് കെ.ആർ.കുമാരൻ ചിത്രം വരക്കുന്നു

അങ്കമാലി: നവകേരള സദസിന്റെ ഒരുക്കങ്ങൾ അങ്കമാലി മണ്ഡലത്തിൽ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ അഡ്വ. ജോസ് തെറ്റയിൽ, ജനറൽ കൺവീനർ അഡ്വ. കെ.കെ. ഷിബു, നോഡൽ ഓഫീസർ തഹസിൽദാർ സുനിൽ മാത്യു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

7ന് വൈകിട്ട് 3ന് അങ്കമാലി സെന്റ് ജോസഫ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് നവകേരള സദസ് നടക്കുന്നത്. ജില്ലയിലെ ആദ്യസദസ് നടക്കുന്ന കേന്ദ്രമെന്ന നിലയിൽ വലിയമുന്നൊരുക്കമാണ് നടത്തിയിട്ടുള്ളത്. ജനങ്ങൾക്ക് വികസനകാഴ്‌ചപ്പാടുകളും നിർദ്ദേശങ്ങളും പങ്കു വയ്ക്കുവാനും അപേക്ഷകർക്ക് നിവേദനങ്ങൾ നൽകുവാനുമായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ രാവിലെ 9ന് കറുകുറ്റി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം പ്രഭാതയോഗത്തിൽ പങ്കെടുക്കും. 7ന് രാവിലെ 11മുതൽ കൗണ്ടറുകളിൽ നിവേദനങ്ങളും നിർദ്ദേശങ്ങളും നൽകാം. ടോക്കൺ നൽകുവാനുള്ള കൗണ്ടർ ഉൾപ്പെടെ 21 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. വാഹനപാർക്കിംഗിന് പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ടെൽക് ഗ്രൗണ്ട്, കിങ്ങിണി ഗ്രൗണ്ട്, ചെന്നക്കാട്ടി ഗ്രൗണ്ട് തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.