
കൂത്താട്ടുകുളം: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ അഞ്ചൽപ്പെട്ടിയിലെ ഫിസിയോ തെറാപ്പി സെന്ററിന് ആംബുലൻസ് കൈമാറി. എൻ.ജി.ഒ യൂണിയനാണ്.ആംബുലൻസ് സൗജന്യമായി നൽകിയത്. കനിവ് ജില്ലാ പ്രസിഡന്റ് സി.എൻ മോഹനൻ ഫ്ലാഗ് ഓഫ് ചെയ്തു. ഏരിയ പ്രസിഡന്റ് പി.ബി. രതീഷ് അദ്ധ്യക്ഷത വഹിച്ചു. എം.സി. സുരേന്ദ്രൻ, എം.പി ഉദയൻ,സി.എൻ പ്രഭ കുമാർ, കെ.പി. സലിം, എ.ഡി. ഗോപി, ടി.കെ മോഹനൻ,പി.കെ പ്രസാദ്, ബേബി ജോസഫ്
എന്നിവർ സംസാരിച്ചു.