കൊച്ചി: കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വട്ടേക്കുന്നം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്മരണാഞ്ജലി 2023 സംഘടിപ്പിച്ചു. നന്മ സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നിർമ്മാതാക്കളുടെ ദേശീയ സംഘടനകളുടെ സെക്രട്ടറി കൃഷ്ണകുമാർ യൂണിറ്റിന്റെ പ്രവർത്തന മികവിന് സുവർണ ശില്പം കൈമാറി. യൂണിറ്റ് പ്രസിഡന്റ് ബിജി ഷാജിലാൽ അദ്ധ്യക്ഷത വഹിച്ചു. കളമശേരി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു മനോജ്മണി സ്മരണാഞ്ജലി 2023 പ്രകാശിപ്പിച്ചു.