മൂവാറ്റുപുഴ: നവകേരള സദസിൽ ജനപങ്കാളിത്തം കുറക്കുവാനുള്ള യു.ഡി.എഫ് ശ്രമം വഞ്ചനയാണെന്ന് എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എൻ. അരുൺ പറഞ്ഞു . കേരളജനത വൻവിജയമാക്കി മാറ്റിയ നവകേരളസദസിന്റെ മൂവാറ്റുപുഴയിലെ ജനപങ്കാളിത്തം കുറക്കുവാനുള്ള ശ്രമമാണ് മണ്ഡലത്തിൽ ഉടനീളം കോൺഗ്രസ് നടത്തുന്നത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ കുടുംബശ്രീ, തൊഴിലുറപ്പ് മേഖലയിലുള്ളവർ പങ്കെടുക്കരുതെന്ന് ഭീഷണിഉയർത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ഭരണം ഉപയോഗിച്ച് കോൺഗ്രസ് നടത്തുന്ന പ്രവർത്തനങ്ങളെ രാഷ്ട്രീയമായി നേരിടുമെന്നും 10ന് മൂവാറ്റുപുഴയുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള പരിപാടിയായി നവകേരള സദസ് മാറുമെന്നും അരുൺ പറഞ്ഞു.