കൊച്ചി: കേന്ദ്ര സർക്കാർ പദ്ധതികളേയും പരിപാടികളേയും കുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര അയ്യമ്പുഴയിലും മഞ്ഞപ്രയിലും പര്യടനം നടത്തി. എറണാകുളം ജില്ലാ ലീഡ് ബാങ്ക് മാനേജർ പി.ഡി. മോഹൻകുമാർ ക്ലാസ് നയിച്ചു. വിവിധ സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ക്ലാസുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ നടത്തി.