chathanad-bridge-

പറവൂർ: ഏഴിക്കര - കടമക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാത്താനാട് - കടമക്കുടി പാലം അടുത്ത മാർച്ചിൽ പൂർത്തിയാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. നിർമ്മാണം നടന്നുവരുന്ന കടമക്കുടി - പിഴല പാലവും തുറക്കുന്നതോടെ പറവൂരിൽ നിന്നും കൊച്ചിയിലേക്കുള്ള ദൂരം പത്ത് കിലോമീറ്ററോളം കുറയും. രണ്ട് പാലം വരുന്നതോടെ കടമക്കുടി, പിഴല പ്രദേശങ്ങളിലെ വികസനവും വേഗത്തിലാകും. കഴിഞ്ഞ യു.ഡി.ഫ് ഭരണക്കാലത്ത് നിർമ്മാണ് ആരംഭിച്ചെങ്കിലും സ്ഥലം വീട്ടുകിട്ടുന്നതിന് കാലതാമസമുണ്ടായതാണ് നിമ്മാണം വൈകിയത്. ഇതിനിടെ പണിയേറ്റെടുത്ത കരാറുകാരൻ ഇടക്ക് പിൻമാറി. പുതിയ ടെൻഡർ നടപടികൾക്ക് ശേഷമാണ് വീണ്ടും നിർമ്മാണം ആരംഭിച്ചത്. ജിഡയുടെ ഫണ്ട് ഉപയോഗിച്ച് കേരള സ്റ്രേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷമാണ് പാലം നിർമ്മിക്കുന്നത്. ചാത്തനാട് പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കാനുള്ള എല്ലാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മാർച്ച് മാസത്തോടെ നിർമ്മാണം പൂർത്തിയാകുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.