മൂവാറ്റുപുഴ: നവകേരള സദസിന്റെ പ്രചാരണാർത്ഥം ഇന്ന് മൂവാറ്റുപുഴയിൽ കൂട്ടനടത്തം സംഘടിപ്പിക്കും. രാവിലെ 7ന് നിർമ്മല സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കും. മൂവാറ്റുപുഴയിൽ 10ന്‌ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാർത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 7ന് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിക്കും. സംഘാടകസമിതി പ്രവർത്തകർ, ജനപ്രതിനിധികൾ , ഗവ. ജീവനക്കാർ, അഭിഭാഷകർ , സിനിമാ താരങ്ങൾ, മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടുന്ന സെലിബ്രിറ്റി ടീമുകൾ മാറ്റുരക്കും. രണ്ടാർ കെ.എഫ്.എ ടർഫ് ഗ്രൗണ്ടിലാണ് മത്സരം.